പാലാ: പാലാ- ഈരാറ്റുപേട്ട റോഡിൽ തടിലോറിയുടെ അടിയിൽപെട്ട് ബൈക്ക് യാത്രികനായ യുവാവിനു ദാരുണാന്ത്യം. പാലാ മുത്തോലി പന്തത്തല വലിയപറമ്പിൽ ഷിജോ ജോസഫിന്റെ മകൻ വി.എസ്. ഇമ്മാനുവൽ (26) ആണ് മരിച്ചത്. പാലാ ഈരാറ്റുപേട്ട റോഡിൽ അമ്പാറ ദീപ്തി ജങ്ഷന് സമീപം വെള്ളിയാഴ്ച രാത്രി 8.30 നാണ് അപകടമുണ്ടായത്.
ഇമ്മാനുവൽ സഞ്ചരിച്ച ബൈക്ക്, തടിയുമായി പോയ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം. യുവാവ് സംഭവം സ്ഥലത്തുതന്നെ മരിച്ചു. അമ്പാറ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ ജീവനക്കാരനാണ് മരിച്ച ഇമ്മാനുവൽ. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.