മലപ്പുറം തലപ്പാറയില്‍ കെ എസ് ആര് ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞത്. നിരവധി പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.