എ.ഐ. എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് വിവിധ വിമാനത്താവളങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുണെയില്‍ 247 ഒഴിവും ഭുജില്‍ 17 ഒഴിവും, ദെഹ്റാദൂണ്‍, ചണ്ഡീഗഢ് എന്നിവിടങ്ങളിലായി 74 ഒഴിവുമാണുള്ളത്. കരാര്‍ നിയമനമാണ്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ആവശ്യമെങ്കില്‍ നീട്ടിനല്‍കും. അതത് കേന്ദ്രങ്ങളില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.
പുണെ
ഹാന്‍ഡിമാന്‍/ ഹാന്‍ഡി വുമണ്‍: ഒഴിവ്-149 (ഹാന്‍ഡിമാന്‍-119, ഹാന്‍ഡി വുമണ്‍-30). യോഗ്യത: പത്താംക്ലാസ്സ് വിജയവും ഇംഗ്ലീഷ് പരിജ്ഞാനവും. പ്രാദേശികഭാഷയും ഹിന്ദിയും അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശമ്പളം: 22,350 രൂപ. പ്രായം: 28 വയസ്സ് (നിയമാനുസൃത ഇളവ് ബാധകം).മറ്റ് തസ്തികകളും ഒഴിവും: ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍-2, ഡ്യൂട്ടി ഓഫീസര്‍-7, ജൂനിയര്‍ ഓഫീസര്‍ (പാസ്സഞ്ചര്‍)-6, ജൂനിയര്‍ ഓഫീസര്‍ (ടെക്നിക്കല്‍)-7, കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവ്-47, റാംപ് സര്‍വീസ് എക്സിക്യുട്ടീവ്-12, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍-17.അഭിമുഖം: ഹാന്‍ഡിമാന്‍/ ഹാന്‍ഡി വുമണ്‍ തസ്തികകളിലേക്ക് ഏപ്രില്‍ 19, 20 തീയതികളിലും റാംപ് സര്‍വീസ് എക്സിക്യുട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍ തസ്തികകളിലേക്ക് ഏപ്രില്‍ 17, 18 തീയതികളിലും മറ്റ് തസ്തികകളിലേക്ക് ഏപ്രില്‍ 15, 16, തീയതികളിലും അഭിമുഖം നടക്കും.
ഭുജ്തസ്തികകളും ഒഴിവും: ജൂനിയര്‍ ഓഫീസര്‍ (കസ്റ്റമര്‍ സര്‍വീസ്)-1, റാംപ് സര്‍വീസ് എക്സിക്യുട്ടീവ്-4, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍-2, ഹാന്‍ഡിമാന്‍-3, ഹാന്‍ഡി വുമണ്‍-7. അഭിമുഖം: ഏപ്രില്‍ 15, 16, 17 തീയതികളില്‍.
ദെഹ്റാദൂണ്‍ & ചണ്ഡീഗഢ്
തസ്തികകളും ഒഴിവും: ഡ്യൂട്ടി മാനേജര്‍-2, ജൂനിയര്‍ ഓഫീസര്‍ (ടെക്നിക്കല്‍)-1, കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവ്-17, ജൂനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവ്-17, റാംപ് സര്‍വീസ് എക്സിക്യുട്ടീവ്-8, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍-6, ഹാന്‍ഡിമാന്‍-15, ഹാന്‍ഡി വുമണ്‍-8.
അഭിമുഖം: ഡ്യൂട്ടി മാനേജര്‍, ജൂനിയര്‍ ഓഫീസര്‍ (ടെക്നിക്കല്‍), കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവ്, ജൂനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവ് തസ്തികകളിലേക്ക് ഏപ്രില്‍ 16, 17 തീയതികളിലും മറ്റ് തസ്തികകളില്‍ ഏപ്രില്‍ 18, 19 തീയതികളിലും അഭിമുഖം നടക്കും. ദെഹ്റാദൂണിലായിരിക്കും അഭിമുഖം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.aiasl.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫോം പൂരിപ്പിച്ച്, അപേക്ഷാഫീസായ 500 രൂപ അടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റും (വിമുക്തഭടന്മാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗങ്ങളില്‍പ്പെട്ട വര്‍ക്കും അപേക്ഷാ ഫീസ് ബാധകമല്ല) ബന്ധപ്പെട്ട രേഖകളും സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്.

By admin

Leave a Reply

Your email address will not be published. Required fields are marked *