മൂന്നാര്‍ : പൂക്കളുടെ വര്‍ണക്കാഴ്ചയൊരുക്കുന്ന മൂന്നാര്‍ റോസ് ഫെസ്റ്റ് വെള്ളിയാഴ്ച തുടങ്ങും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് നടക്കുന്നത്.
വിവിധസ്ഥലങ്ങളില്‍നിന്ന് എത്തിച്ചിരിക്കുന്ന 5000-ത്തില്‍ അധികം റോസാച്ചെടികളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. ഗാര്‍ഡനില്‍ നിലവിലുള്ള 2000 റോസാച്ചെടികള്‍ക്ക് പുറമെയാണിത്.
മൂന്നാര്‍-ദേവികുളം റോഡിലാണ് ഗവ.ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, മ്യൂസിക്കല്‍ ഫൗണ്ടന്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയും ഗാര്‍ഡനില്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയാണ് സന്ദര്‍ശനസമയം. മുതിര്‍ന്നവര്‍ക്ക് 60-രൂപയും കുട്ടികള്‍ക്ക് 30-രൂപയുമാണ് പ്രവേശനനിരക്ക്.

By admin

Leave a Reply

Your email address will not be published. Required fields are marked *