പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. എന്നാല്‍ പ്രോട്ടീനും ഫാറ്റും മാത്രമല്ല, ശരീരത്തിന് വേണ്ട മറ്റ് പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് മുട്ട.വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസാണ് മുട്ടയുടെ മഞ്ഞ. ഇത് കാത്സ്യത്തെ ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിന്‍ ബി2-വിന്‍റെ സമ്പന്നമായ ഉറവിടമാണ് മുട്ട. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഏറെ നല്ലതാണ്. 
മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദിവസവും ഓരോ മുട്ട കഴിക്കുന്നത് ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നവയാണ്. 
മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ബി 12ന്‍റെ സ്വാഭാവിക ഉറവിടമാണ്.  ഇത് നാഡീ ആരോഗ്യവും വൈജ്ഞാനിക പ്രവർത്തനവും നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിൻ ബി 9ന്‍റെ സ്വാഭാവിക രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് ഏറെ പ്രധാനമായ പോഷകമാണ്. മുട്ടയില്‍ അയഡിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. മുട്ടയില്‍ സെലീനിയവും അടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന് ഏറെ നല്ലതാണ്. അയേണിന്‍റെ മികച്ച ഉറവിടമാണ് മുട്ട. അതിനാല്‍ ഇവ കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും. 

By admin

Leave a Reply

Your email address will not be published. Required fields are marked *