കോട്ടയം: അപമാനം സഹിച്ചാണ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചതെന്ന് സജി മഞ്ഞക്കടമ്പില്‍. ഇനി തന്നെ ഉപദ്രവിക്കാൻ വരരുത്. പുതിയ പാർട്ടി ഉണ്ടാക്കില്ലെന്നും മുമ്പ് പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രവര്‍ത്ത രീതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജിയുടെ രാജി. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കി. ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് ഒഴിവാക്കിയെന്നും സജി ആരോപിച്ചിരുന്നു.