സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
പൊന്നാനി കടപ്പുറത്താണ് മാസപ്പിറ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശവ്വാല്‍ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. വിവിധ ഖാസിമാരും ഇക്കാര്യം വ്യക്തമാക്കി.
റംസാനില്‍ കൈവരിച്ച ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്ഒമാനിലും ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. അതേസമയം ഉത്തരേന്ത്യയിലും ഡല്‍ഹിയിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.