കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ വാഹനങ്ങളും എക്സ്ഹോസ്റ്റില്‍ കൃത്രിമത്വം നടത്തി ശബ്ദം കൂട്ടിയതുമായ നിരവധി വാഹനങ്ങള്‍ ജഹ്റയില്‍ നടന്ന ട്രാഫിക് പരിശോധനയില്‍ പിടിച്ചെടുത്തു. റോഡ് സുരക്ഷ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്ന് ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്നാണ് സൂചന.