നാഗ്പുര്‍: ഫെയ്‌സ്ബുക്ക് സുഹൃത്ത് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി നാലു ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നെന്ന പരാതിയുമായി 36കാരി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിനിയായ യുവതിയാണ് ശ്യാം സുപത്കര്‍ എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്.
നാല് വര്‍ഷത്തെ ഫെയ്‌സ്ബുക്ക് സൗഹൃതത്തിനൊടുവില്‍ നേരില്‍ കണ്ടപ്പോള്‍ പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം തന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ഇയാള്‍ പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തെന്നും യുവതി പറയുന്നു.
എയര്‍ഫോഴ്‌സ് ഉദ്യോസ്ഥനെന്ന വ്യാജേനയാണ് യുവാവ് സൗഹൃദം സ്ഥാപിച്ചത്. ശ്യാം വര്‍മ എന്ന പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയ പ്രതിയെ നാല് വര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കില്‍ കൂടിയാണ് പരിചയപ്പെട്ടത്. താനൊരു ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണെന്നും താന്‍ നാഗ്പൂരിലാണ് താമസിക്കുന്നതെന്നുമാണ് ഇയാള്‍ പറഞ്ഞത്.
ഒടുവില്‍ കണ്ടുമുട്ടാന്‍ ഇരുവരും തീരുമാനിച്ചു. കൂടിക്കാഴ്ചയ്ക്കിടെ, സുപത്കര്‍ യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി യുവതിയെ ബോധരഹിതയാക്കി നഗ്നചിത്രം പകര്‍ത്തുകയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പുറത്തുവിടുമെന്ന് സുപത്കര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നാല് ലക്ഷം രൂപയും സ്വര്‍ണവും വെള്ളി ആഭരണങ്ങളും പ്രതി തട്ടിയെടുത്തു. ഇയാള്‍ വ്യോമസേനാ ഉദ്യോഗസ്ഥനല്ലെന്ന് മനസിലാക്കിയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.