നടിയും അവതാരകയുമായ പേളി മാണിയുടെ പ്രണയവും വിവാഹവും ഗര്‍ഭകാലവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. രണ്ടാമത്തെ കുട്ടിയുടെ ജനനശേഷം ഇപ്പോഴിതാ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പേളിയും ശ്രീനിഷും. രണ്ട് മക്കളും തമ്മിലുള്ള ബോണ്ടിങ് കണ്ടിരിക്കാന്‍ രസമാണെന്നാണ് പേളിയും ശ്രീനിഷും പറയുന്നത്.
”രണ്ടുപേരും ഏകദേശം ഒരുപോലെയാണ് കാണാന്‍. ആദ്യമൊന്നും തോന്നിയിരുന്നില്ല. പക്ഷെ ഇപ്പോള്‍ സ്വഭാവത്തില്‍ അടക്കം ഇരുവരും ഒരുപോലെയാണെന്ന് തോന്നുന്നു. പക്ഷെ, മറ്റ് മൂന്ന് കുട്ടികളെ അപേക്ഷിച്ച് നിതാരയാണ് ഏറ്റവും പാവമെന്ന് തോന്നുന്നു. മൂന്ന് മാസം കഴിഞ്ഞാലെ കൃത്യമായി പറയാനാകൂ. നിലയുടെ പ്രധാന ഹോബി വീടിനുള്ളില്‍ ഒരുക്കിയിട്ടുള്ള പ്ലെ റൂമില്‍ കളിക്കുക എന്നതാണ്. കൂട്ടിന് ആരുമില്ലെങ്കിലും നില ഒറ്റയ്ക്ക് അവിടെയിരുന്ന് കളിക്കും
നിതാരയെ ഭയങ്കര കെയറിങ്ങാണ് നില. വലിയ ചേച്ചിമാര് പെരുമാറുന്നതുപോലെയാണ് പെരുമാറുന്നത്. നിതാരയും ഞാനും നിലയും ഒരുമിച്ചാണ് കിടക്കുന്നത്. രാത്രി ഉറങ്ങുന്നതിനിടെ പാതി ഉറക്കത്തില്‍ എഴുന്നേറ്റ് നിതാരയെ നോക്കി ഒരു ഉമ്മയൊക്കെ കൊടുത്തിട്ട് നില വീണ്ടും ഉറങ്ങും.
ഉറക്കത്തില്‍ പോലും നിതാരയെ നിലയ്ക്ക് ഉമ്മവയ്ക്കണം. അവരുടെ ബോണ്ടിങ് കാണാന്‍ രസമാണ്. നിതാരയ്ക്ക് നിലയോടും അങ്ങനെ തന്നെയാണ്. നില മുടി കെട്ടിവയ്ക്കാറില്ല. ഉമ്മ വയ്ക്കുമ്പോള്‍ ആ മുടി മുഴുവന്‍ നിതാരയുടെ മുഖത്താകും. പക്ഷെ നിതാര അതൊരു ഇറിറ്റേഷനായി ഇതുവരെ കാണിച്ചിട്ടില്ല. അവള്‍ക്കും അതിഷ്ടമാണ്.
അതുപോലെ നിതാരയുടെ അടുത്ത് വരുമ്പോഴും തൊടുമ്പോഴും ഓമനിക്കുമ്പോാഴുമെല്ലാം വളരെ പതിയെ മാത്രമെ നില പെരുമാറൂ. ആ കെയറിങ്ങുണ്ട്. വളരെ അധികം സൂക്ഷിക്കും. ഞങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു നിലയെ ഇപ്പോള്‍ കാണാന്‍ പറ്റുന്നുണ്ട്.
ഞാന്‍ എന്റെ വീട്ടിലായതുകൊണ്ട് എല്ലാവരും എന്നെ ഹെല്‍പ്പ് ചെയ്യുന്നുണ്ട്. പിന്നെ മക്കളുടെ ഈ പ്രായം എഞ്ചോയ് ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. മാതാപിതാക്കളായ ശേഷം ഞങ്ങള്‍ക്ക് മാറ്റമൊന്നും വന്നിട്ടില്ല. ഞങ്ങള്‍ പഴയതുപോലെ തന്നെയാണ്. നില ഇപ്പോള്‍ ശ്രീനിയുമായാണ് കൂടുതല്‍ അടുപ്പം അതില്‍ എനിക്ക് അസൂയയുണ്ട്…”
മക്കളെ ബിഗ് ബോസില്‍ വിടുമോയെന്ന ചോദ്യത്തിന് ഇരുവരും പ്രതികരിച്ചു. അച്ഛനോട് ചോദിക്കാന്‍ ഞാന്‍ പറയും. ഞാന്‍ ടിപ്പിക്കല്‍ മദറാകും പോകാന്‍ സമ്മതിക്കില്ലെന്ന് പേളി പറഞ്ഞു. എന്നാല്‍, രണ്ടുപേരെയും ബിഗ് ബോസില്‍ വിടുമെന്നും അവിടെ നിന്നല്ലേ തനിക്ക് നല്ലൊരാളെ കിട്ടിയത് എന്നുമാണ് ശ്രീനിഷ് പറഞ്ഞത്.