കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെയാണ് സകല റെക്കോർഡുകളും ഭേദിച്ച്  സ്വർണ വില കുതിച്ചത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിനു 52,280 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‌ഗ്രാമിന്  6535 രൂപയുമാണ്.
ഒറ്റ ദിവസം കൊണ്ട് 960 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. കഴിഞ്ഞ കുറെ നാളുകളായി സ്വര്‍ണം കേരളത്തില്‍ റെക്കോഡ് വിലയിലാണ് വ്യാപാരം നടത്തുന്നത്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ വര്‍ധിച്ചത് പവന് 2,920 രൂപയാണ്.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.
സ്വർണത്തിൻ്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
ഏപ്രില്‍ ഒന്നിന് 50880 ആയ സ്വര്‍ണവില രണ്ടാം തിയതി അല്‍പം കുറഞ്ഞെങ്കിലും 50680 ലായിരുന്നു വ്യാപാരം നടത്തിയത്. ഏപ്രില്‍ മൂന്നിനും നാലിനും സ്വര്‍ണവില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed