ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് കെ.എസ്.ആര്.ടി.സി. തൊഴിലാളികള്‍. ഈ മാസം 28 ന് പണി മുടക്കുമെന്ന് തൊഴിലാളി സംഘടനയായ KSRTEA അറിയിച്ചു. നാളെ മുതല്‍ യുണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫീസ് പടിക്കലും അനിശ്ചിതകാല റിലേ നിരാഹാരം ആരംഭിക്കും ഭരണാനുകൂല സംഘടനയായ AITUC യും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. വിഷുവിന് മുന്‍പ് ശമ്പളം വിതരണം ചെയ്തില്ലെങ്കില്‍ പണി മുടക്കുമെന്നും AITUC അറിയിച്ചു.