തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തും  കണ്ണൂര്‍ പാനൂരിലും ഉണ്ടായ    ബോംബ് സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത കര്‍ശനമാക്കുന്നു. തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ നടക്കാനിരിക്കെ ക്രമസമാധാന നില ഭദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. 
പോലീസ് സേനയുടെ നടപടികളില്‍ വീഴ്ച പറ്റിയെന്നു പറഞ്ഞുകൊണ്ട് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലും പരിശോധന നടത്തണം. മുന്‍പ് ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസുകളില്‍പ്പെട്ടവരെ നിരീക്ഷിക്കാനും ബോംബ് നിര്‍മാണത്തിന് സാധ്യതയുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാനമാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് എഡിജിപിയുടെ നിര്‍ദേശം.
തുടരെ രണ്ട് സ്‌ഫോടന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന വിമര്‍ശനവും എഡിജിപിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *