പാലക്കാട്: പൊള്ളുന്ന ചൂടില്‍ നട്ടം തിരിയുകയാണ് പാലക്കാടുകാര്‍. മറ്റ് പല ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ലഭിക്കുമ്പോള്‍, ഇവിടെ അത് പോലുമില്ലെന്നാണ് ഇവിടത്തുകാരുടെ പരിഭവം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പ്രകാരം ഏപ്രില്‍ ഒമ്പതിന് മാത്രമാണ് ഇനി നേരിയ മഴയ്‌ക്കെങ്കിലും സാധ്യതയുള്ളത്.
ഏപ്രില്‍ ഒമ്പത് വരെ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് മുന്നറിയിപ്പ്. അസ്വസ്ഥയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടത്രെ. മനുഷ്യര്‍ മാത്രമല്ല ഉരുകുന്ന വേനല്‍ ചൂടില്‍ മൃഗങ്ങളും വലയുകയാണ്.
കടുത്ത വേനലിൽ ചൂടു സഹിക്കാനാവാതെ വെള്ളത്തിൽ കിടക്കുന്ന പോത്തുകൾ. മലമ്പുഴ കടുക്കാംകുന്നം നിലംപതി പാലത്തിലെ മുക്കൈപുഴയിലെ കാഴ്ച്ച. ജോസ് ചാലയ്ക്കൽ പകര്‍ത്തിയ ചിത്രം.