ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലികള്‍ മറന്ന് സ്വയം വിഘടിച്ചു വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് അര്‍ബുദം. ഭക്ഷണം, പിരിമുറുക്കം, റേഡിയേഷന്‍ അണുപ്രസരണം, വൈറസുകള്‍, ഹോര്‍മോണുകള്‍ എന്നിവയൊക്കെ ഈ പ്രതിഭാസത്തിനു കാരണമാകാം. എന്നാല്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അര്‍ബുദത്തെ ചെറുക്കാം. അര്‍ബുദത്തെ ചെറുക്കുന്ന 6 ആഹാര പദാര്‍ത്ഥങ്ങള്‍:
1 വെളുത്തുള്ളി
ആന്റി ബയോട്ടിക്കുകളേക്കാള്‍ കരുത്തനായ അണുനാശിനിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ഗന്ധം അര്‍ബുദത്തിന് കാരണമാകുന്ന പദാര്‍ത്ഥക്കെ തടയുന്നു എന്നാണ് പുതിയ പഠനം. വെളുത്തുള്ളി കൂടുതല്‍ കഴിക്കുന്നവരില്‍ അര്‍ബുദം വരാനുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ കണ്ടത്തിയിട്ടുണ്ട്.
2 തക്കാളി
പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയുന്നതിന് തക്കാളിയ്ക്ക് സാധിക്കും. തക്കാളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത 20 ശതമാനമായി കുറയുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ബ്രിസ്റ്റള്‍ കെയിംബ്രിഡ്ജ്, ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ആഴ്ചയില്‍ 10 തവണയില്‍ കൂടുതല്‍ തക്കാളി ഉപയോഗിച്ചവരില്‍ പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത 18 ശതമാനമായി കുറയുന്നതായും പഠനത്തില്‍ കണ്ടെത്തിയിരുന്നു.
3 കാബേജ്, കോളീഫഌവര്‍ മുതലായവ
ബ്രാസിക്ക കുടുംബത്തില്‍ പെട്ട പച്ചക്കറികളായ കാബേജ്, കോളീഫഌര്‍ മുതലായവ പച്ചക്കറികളില്‍ അടങ്ങിയ പോഷകത്തിന് അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുണ്ട്. കാബേജിനത്തില്‍പെട്ട പച്ചക്കറികള്‍ കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വായിലെ അര്‍ബുദം വരാനുള്ള സാധ്യത 17 ശതമാനം കുറവാണ്. മാത്രമല്ല അന്നനാളത്തിലെ അര്‍ബുദത്തിനുള്ള സാധ്യത നാലിലൊന്നും കുടലിലെ അര്‍ബുദത്തിനും സ്തനാര്‍ബുദത്തിനുമുള്ള സാധ്യത അഞ്ചില്‍ ഒന്നും വൃക്കയില്‍ അര്‍ബുദത്തിനുള്ള സാധ്യത മൂന്നില്‍ ഒന്നും ആയി കുറയ്ക്കാനും സഹായിക്കുന്നു.
4 ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍, ഫൈബര്‍,ആന്റി ഓക്‌സിഡന്റുകള്‍,എന്നിവയാണ് വിവിധ രോഗങ്ങളെ തടഞ്ഞുനിര്‍ത്തുന്നത്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാസയാനിന്, അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച സാവധാനത്തിലാക്കാന്‍ കഴിയും. ബീറ്റ്‌റൂട്ടിന് കടുംചുവപ്പ് നിറം നല്‍കുന്നത് ബീറ്റാസയാനിന്‍. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല സ്തനാര്‍ബുദ രോഗികളിലും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗികളിലും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. കോശങ്ങളുടെ വളര്‍ച്ച 12.5 ശതമാനം വരെ മന്ദീഭവിപ്പിക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിയുമെന്ന് പഠനം പറയുന്നു.
5 ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍യ്ക്ക് ഓറല്‍ അര്‍ബുദകോശങ്ങളെ നശിപ്പിക്കും. പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ഭക്ഷ്യശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടെത്തലിനു പിന്നില്‍. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന എപ്പിഗല്ലോകെയ്റ്റചിന്‍ 3 ഗല്ലറ്റ് (ഇ.ജി.സി.ജി)യാണ് ആരോഗ്യകരമായ സെല്ലുകളെ സംരക്ഷിച്ചുകൊണ്ട് ഓറല്‍ അര്‍ബുദം സെല്ലുകള്‍ നശിപ്പിക്കുന്നത്. ഗ്രീന്‍ടീ ഒരു ശീലമാക്കിയാല്‍ ഓറല്‍ അര്‍ബുദം വാരാതെ സൂക്ഷിക്കാം.
6 മഞ്ഞള്‍
ഗൃഹവൈദ്യത്തില്‍ അഗ്രഗണ്യസ്ഥാനത്തിരിക്കുന്ന മഞ്ഞളിന് അര്‍ബുദത്തെ ഭേദമാക്കാന്‍ കഴിയുമെന്ന് പഠനം. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മുറിവുണക്കാന്‍ സഹായിക്കുന്നത്. ഇതേ വസ്തുതന്നെയാണ് ഇപ്പോള്‍ അര്‍ബുദചികിത്സയ്ക്കും ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അര്‍ബുദകോശങ്ങളില്‍ മഞ്ഞള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിലാണ് മഞ്ഞളിലെ രാസവസ്തു അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയത്

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed