മാവേലിക്കര: താമസ സ്ഥലത്തെ കോമ്പൗണ്ടിനുള്ളിലേക്ക് കയറ്റുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കരയ്ക്ക് സമീപം കണ്ടിയൂരിലാണ് ദുരന്തം നടന്നത്. കൃഷ്ണ പ്രകാശ് (35) ആണ് കാര്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്. കൃഷ്ണപ്രകാശ് ഓടിച്ചുകൊണ്ടു വന്ന കാര്‍ വീട് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിനുള്ളിലേക്ക് കടക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കൃഷ്ണപ്രസാദ് സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞു.
പുലര്‍ച്ചെ 12.45ഓടെയാണ് സംഭവം നടന്നത്. പുറത്തു പോയി വന്ന കൃഷ്ണപ്രകാശ് വാടകയ്ക്ക് താമസിക്കുന്ന പുളിമൂട് ജ്യോതി വീട്ടിലേക്ക് കാര്‍കയറുന്നതിനിടെയാണ് സംഭവമുണ്ടായത്. കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ കാര്‍ നിന്ന് കത്തുകയായിരുന്നു.
തീ പെട്ടെന്ന് ആളിപ്പടര്‍ന്നതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഓടിയെത്തിയര്‍ വ്യക്തമാക്കുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പായി തീ ആളിപ്പടര്‍ന്നുവെന്നും വലിയ രീതിയില്‍ തീ പടര്‍ന്നു പിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം വീട്ടുകാര്‍ അഗ്‌നിശമന സേനയെയും പൊലീസിനെയും ഉടന്‍തന്നെ ബന്ധപ്പെട്ടിരുന്നു. അറിയിപ്പ് ലഭിച്ചയുടന്‍ തന്നെ പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്ത് എത്തി. എന്നാല്‍ അപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്തെത്തിയ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.