ഡല്‍ഹി: ജയിലില്‍ നിന്ന് ഭാര്യ വഴി എംല്‍എമാര്‍ക്ക് സന്ദേശം കൈമാറി കെജ്രിവാള്‍. എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കെജ്രവാളിന്റെ നിര്‍ദ്ദേശം. മദ്യനയക്കേസിലെ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും ഭാര്യ സുനിത കെജ്രിവാളിന് നല്‍കിയ സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടി (എഎപി) നിയമസഭാംഗങ്ങളോട് പറയണം, കുടുംബത്തിലെ ഒരു അംഗം പോലും, അതായത് ഡല്‍ഹിയിലെ 2 കോടി ജനങ്ങളും ഒരു പ്രശ്‌നവും അഭിമുഖീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണം. നിങ്ങളുടെ കെജ്രിവാള്‍ ഇരുമ്പഴിക്ക് ഉള്ളിലാണ്. അദ്ദേഹം നിയമസഭാംഗങ്ങള്‍ക്കായി ഒരു സന്ദേശം അയച്ചിട്ടുണ്ട്. ഞാന്‍ ജയിലിലായതിനാല്‍ എന്റെ ഡല്‍ഹിക്കാര്‍ ആരും അസൗകര്യം നേരിടരുത്. ഓരോ എം എല്‍ എ യും അവരുടെ മണ്ഡലത്തില്‍ ദിവസവും പോയി ജനങ്ങള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ എന്ന് ചോദിക്കുകയും വേണമെന്ന് ഭര്‍ത്താവിനെ ഉദ്ധരിച്ച് സുനിത ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അവരുടെ ഏത് പ്രശ്നങ്ങളായാലും ശ്രദ്ധിക്കണം – സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്, ആളുകള്‍ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങളും നമ്മള്‍ പരിഹരിക്കേണ്ടതുണ്ട്. ഡല്‍ഹിയിലെ 2 കോടി ജനങ്ങളും എന്റെ കുടുംബമാണ്, എന്റെ കുടുംബത്തിലെ ഒരു അംഗം പോലും ഒരു തരത്തിലുള്ള പ്രശ്നവും നേരിടരുത്.

By admin

Leave a Reply

Your email address will not be published. Required fields are marked *