കുവൈത്ത് സിറ്റി: നിരവധി വാണിജ്യ സമുച്ചയങ്ങളില്‍ ഈദ് കാലയളവില്‍ എടിഎം സേവനം ലഭ്യമാക്കുമെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ‘ഈദിയ’ വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആവശ്യപ്രകാരം ചെറിയ മൂല്യങ്ങളിലുള്ള കുവൈത്ത് ദിനാറിന്റെ പുതിയ നോട്ടുകള്‍ ഇതുവഴി ലഭ്യമാക്കും.
ഏപ്രില്‍ രണ്ട് മുതല്‍ ഈദ് അല്‍ ഫിത്തര്‍ രണ്ടാം ദിനം വരെ അവന്യൂസ് മാള്‍, 360 മാള്‍, അല്‍ കൗട്ട് മാള്‍, അസിമ മാള്‍ എന്നിവിടങ്ങളില്‍ എടിഎം സേവനം ഉണ്ടായിരിക്കും. ഈ മാളുകളോടൊപ്പം, കെ നെറ്റിന്ഡറെ സഹകരണത്തോടും കൂടിയാണ് ഇത് നടപ്പിലാക്കുന്നത്.
ഇത്തരത്തിലുള്ള എടിഎം സേവനങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമായിരുന്നു. സാധാരണയായി ലഭ്യമല്ലാത്ത ചെറിയ മൂല്യങ്ങളിലുള്ള നോട്ടുകള്‍ എടിഎം വഴി ലഭ്യമായത് ജനങ്ങള്‍ക്ക് ഏറെ സഹായകരമായി.

By admin

Leave a Reply

Your email address will not be published. Required fields are marked *