ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുകയാണെന്ന് ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്. ഡല്‍ഹി മദ്യനയക്കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ് സഞ്ജയ് ഇക്കാര്യം പറഞ്ഞത്.
ആറുമാസത്തോളമായി സഞ്ജയ് സിംഗ്ജയിലിലായിരുന്നു. ആഘോഷിക്കാനുള്ള സമയം ആയിട്ടില്ലെന്നും പോരാടാനുള്ള സമയമാണിതെന്നും സഞ്ജയ്, പ്രവര്‍ത്തകരോട് പറഞ്ഞു. അധികനാൾ ബി ജെ പിയുടെ ഏകാധിപത്യം നീളില്ലെന്ന് പറഞ്ഞ അദ്ദേഹം ഈ വാക്കുകൾ ബി ജെ പി നേതാക്കൾ ഓർത്തു വെച്ചോ എന്നും പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *