അസുഖങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഏറ്റവും വലിയ അപകടഘടകമാണ് മധുരമുള്ള പാനീയങ്ങൾ. മധുരമുള്ള പാനീയങ്ങൾ കുടിക്കുന്നത് ‘ഏട്രിയൽ ഫൈബ്രിലേഷൻ’ എന്ന ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുമെന്ന് പഠനം കണ്ടെത്തി. സോഡകൾ, മധുരമുള്ള ചായകൾ എന്നിവയെല്ലാം ആരോഗ്യത്തിന് ദോഷം ചെയ്യും.
കൃത്രിമ മധുരമുള്ള പാനീയങ്ങൾ ആഴ്ചയിൽ രണ്ട് ലിറ്ററോ അതിൽ കൂടുതലോ കുടിക്കുന്നത് ഏട്രിയൽ ഫൈബ്രിലേഷൻ സാധ്യത 20 ശതമാനം വർദ്ധിപ്പിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. ഹൃദയമിടിപ്പിൻ്റെ ഏറ്റവും സാധാരണമായ തരം ഏട്രിയൽ ഫൈബ്രിലേഷൻ ആണ്. ഇത് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്നു.
ചെറുപ്രായത്തിലുള്ള സ്ത്രീകൾ കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ കൂടുതലായി കഴിക്കുന്നതായും ചെറുപ്പക്കാർ കൂടുതൽ പഞ്ചസാര മധുരമുള്ള പാനീയങ്ങൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ കൂടുതൽ കഴിക്കുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു. ഒരു തരം ഹൃദയമിടിപ്പാണ് ഏട്രിയൽ ഫൈബ്രിലേഷൻ എന്നത്.
ഹൃദയത്തിൻ്റെ മുകളിലെ അറകളും താഴത്തെ അറകളും തമ്മിലുള്ള ഏകോപനത്തെ ഏട്രിയൽ ഫൈബ്രിലേഷൻ AFib ബാധിക്കുന്നു. ഇത് ഹൃദയം വളരെ സാവധാനത്തിലോ വേഗത്തിലോ മിടിക്കുന്നു. ഇത് സ്ട്രോക്ക് വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്ത് വിട്ട ഡാറ്റയിൽ പറയുന്നു.