കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഗണപതി മിത്ത് പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അടിയന്തരമായി ഓര്‍മക്കുറവിനുള്ള മരുന്നു വാങ്ങി നല്‍കണമെന്ന് മുരളീധരന്‍ പരിഹസിച്ചു. 
‘വൈദ്യരത്‌നത്തിന്റെ ഷോപ്പില്‍നിന്ന് അടിയന്തരമായി ബ്രഹ്‌മീകൃതം വാങ്ങിനല്‍കണം. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ഇവിടെനിന്ന് ഒരു ബ്രഹ്‌മീഘൃതം വാങ്ങി അടിയന്തരമായി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് എത്തിക്കണം. ഓര്‍മക്കുറവിന് നല്ലതാണ് ബ്രഹ്‌മീകൃതം. മിനിയാന്ന് അദ്ദേഹം കേരളത്തില്‍നിന്ന് പറഞ്ഞത് ഗണപതി മിത്താണെന്നാണ്. ഇന്നലെ അദ്ദേഹം ഡല്‍ഹിയിലെത്തിയപ്പോള്‍ അതൊന്നും ഓര്‍മയില്ല. ഇത്തരത്തിലുള്ള അവസരവാദ നാടകം അവസാനിപ്പിക്കണം.” വി. മുരളീധരന്‍ പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed