കംബോഡിയ: കംബോഡിയയിൽ ഓൺലൈൻ തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരായ 250 പൗരന്മാരെഇതുവരെ രക്ഷപ്പെടുത്തി. അവർക്ക് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി നിയമവിരുദ്ധമായ സൈബർ ജോലികൾ ഏറ്റെടുക്കാൻ നിർബന്ധിതരായവരെയാണ്  ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം മോചിപ്പിച്ചത് 
കംബോഡിയയിൽ കുടുങ്ങിയ 5,000-ത്തിലധികം ഇന്ത്യക്കാർ സൈബർ തട്ടിപ്പ് പദ്ധതികൾ പ്രവർത്തിപ്പിക്കാൻ നിർബന്ധിതരായതായി സമീപകാല റിപ്പോർട്ടുകൾ പറയുന്നു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ തെക്ക് കിഴക്കൻ ഏഷ്യയിൽ തൊഴിൽ തട്ടിപ്പുകൾ നടത്തുന്ന മനുഷ്യക്കടത്തുകാരുടെ ഇരകളായതായി കണക്കാക്കപ്പെടുന്നു.
ഇരകൾ, കൂടുതലും യുവാക്കളും സാങ്കേതിക വിദഗ്ദ്ധരുമാണ്. ഇവരെ   ജോലി വാഗ്ദാനം ചെയ്ത് എടുക്കുകയും തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ, ക്രിപ്‌റ്റോ തട്ടിപ്പ് എന്നിവ മുതൽ ലവ് സ്‌കാം എന്ന് വിളിക്കപ്പെടുന്ന വരെ നിയമവിരുദ്ധ ഓൺലൈൻ ജോലികൾക്ക് ഉപയോഗിക്കുന്നു.
മ്യാൻമറിൽ കുറഞ്ഞത് 120,000 ആളുകളും കംബോഡിയയിൽ 100,000 പേരും സൈബർ തട്ടിപ്പ് പദ്ധതികൾ പ്രവർത്തിപ്പിക്കാൻ നിർബന്ധിതരായതായി 2023 ഓഗസ്റ്റിൽ ഒരു യുഎൻ റിപ്പോർട്ട് പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *