കൊല്ലം: ഓണമടുത്തെത്തിയപ്പോള്‍ ജയ അരിയുടെ വില ഉയര്‍ന്നു തുടങ്ങി. രണ്ടാഴചയ്ക്കിടെ ബ്രാന്‍ഡഡ് ആന്ധ്ര ജയ അരിയുടെ വില കിലോയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ ഉയര്‍ന്നു.  ഉപഭോക്താക്കള്‍ കഴിക്കുന്ന അരിയില്‍ 70 ശതമാനവും ജയയാണ്. ഇതു ലാക്കാക്കിയാണ് വില വര്‍ധന. രണ്ടാഴ്ച മുമ്പു വരെ ക്വിന്റലിന് 3600-3750 രൂപ വരെയുണ്ടായിരുന്നത് വെള്ളിയാഴ്ച 4150 ആയി ഉയര്‍ന്നു. ഇത് ചില്ലറ വിപണിയിലെത്തുമ്പോള്‍ കിലോക്ക് 45 രൂപയാകും. 
ആന്ധ്രയിലെ മില്ലുടമകള്‍ നേരിട്ടാണ് കേരളത്തിലെ മൊത്തക്കച്ചവടക്കാര്‍ക്ക് അരി നല്‍കുന്നത്. ആന്ധ്രയില്‍ നിന്നു തന്നെ ബില്ലിട്ടാണ് അരി എത്തിക്കുന്നത്. മില്ലുടമകളുടെ ജീവനക്കാരാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്.
മൂന്നു മാസം മുമ്പും അരിവില വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ വില 50 രൂപയില്‍ എത്തിയിരുന്നു. ഓണം കഴിഞ്ഞതോടെ നാലു രൂപ വീണ്ടും ഉയര്‍ത്തി. ചില്ലറ വില്‍പ്പന 59 രൂപയ്ക്കായിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *