കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികളിലെ ജീവനക്കാരുടെ വിരലടയാളം സിവിൽ സർവീസ് കമ്മീഷൻ്റെ സംയോജിത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് അവരുടെ കുടിശ്ശികയുള്ള ബോണസ് കുറയ്ക്കില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
എല്ലാ സർക്കാർ ഏജൻസികളും അവരുടെ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് ജീവനക്കാരുടെ മൂല്യനിർണ്ണയ സംവിധാനം കൊണ്ട് വന്നിട്ടുണ്ട്. ഓരോ ഏജൻസിക്കുമുള്ള ജീവനക്കാരുടെ മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ ഈ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ.
സുതാര്യത ഉറപ്പാക്കാനും ജീവനക്കാരുടെ മൂല്യനിർണ്ണയത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ തടയാനും ഫിംഗർപ്രിൻ്റ് ലിങ്കിംഗ് ആവശ്യമാണ്. അതേസമയം, ഈദുൽ ഫിത്തർ അവധി നീട്ടാൻ ആഗ്രഹിക്കുന്ന ജീവനക്കാർ ഇപ്പോൾ ഔദ്യോഗിക അവധി അഭ്യർത്ഥന സമർപ്പിക്കാനും വൃത്തങ്ങൾ നിർദ്ദേശിച്ചു.
കാരണം അത് അവധിക്കാലത്തോ ശേഷമോ സമർപ്പിക്കാൻ കഴിയില്ല. ഈദുൽ ഫിത്തർ അവധിക്ക് മുമ്പോ ശേഷമോ ഒരു ജീവനക്കാരൻ ഹാജരായില്ലെങ്കിൽ അത് അവർ ലീവ് എടുത്തതായേ പരി​ഗണിക്കൂ എന്നും വൃത്തങ്ങൾ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *