ആലപ്പുഴ: വേലിയേറ്റത്തെ തുടര്‍ന്ന് ആലപ്പുഴയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്തുണ്ടായ കടല്‍ക്ഷോഭത്തില്‍ ആറാട്ടുപുഴയിലടക്കം നിരവധി വീടുകളും സ്ഥാപനങ്ങളും റോഡുകളും തകര്‍ന്നതായും കടല്‍ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കോൺഗ്രസ് നേതാവ്  കെ സി വേണുഗോപാല്‍.
 ഗുരുതരമായ കൃത്യവിലോപമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. പതിമൂന്ന് വീടുകൾ കടലാക്രമണത്തിൽ നഷ്ടപ്പെട്ട ഒറ്റമശ്ശേരിയിൽ പുലിമുട്ട് നിർമ്മാണം നിലച്ചിട്ട് മാസങ്ങളായിട്ടും  ഒരു നടപടിയും സ്വീകരിക്കുന്നില്ല. മത്സ്യത്തൊഴിലാളികളെ ബലികൊടുക്കുന്ന  സര്‍ക്കാരിന്റെ നയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
എല്ലാവര്‍ഷവും  കാലവര്‍ഷത്തിന് മുന്നെ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ് തീരദേശവാസികളെ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി പറ്റിക്കുകയാണെന്നും കടലാക്രമണത്തില്‍ നിന്നും തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു .  കടല്‍ഭിത്തിവേണമെന്ന തീരദേശിവാസികളുടെ ദീര്‍ഘകാല ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി മുഖം തിരിക്കുകയാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. 

By admin

Leave a Reply

Your email address will not be published. Required fields are marked *