കുവൈത്ത്: വിരസമായ പ്രവാസി ഒഴിവു ദിനങ്ങൾ ഫുട്‌ബോൾ എന്ന എന്ന ലോക കായിക വിനോദത്തിലൂടെ വർണ്ണാഭമാക്കുക എന്ന ലക്ഷ്യത്തോടെ 2012ൽ ഏതാനും മലയാളി ഫുട്‌ബോൾ ക്ലബുകളും കൂട്ടായ‌കളും ചേർന്ന് രൂപീകരിച്ച കേരള എസ്പാറ്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷന്‍ കുവൈത്ത്‌ (KEFAK) ഫുട്‌ബാളിനപ്പുറമുള്ള വാതായനങ്ങൾ തുറന്നിട്ട് കൊണ്ട് ആയിരത്തോളം വരുന്ന കളിക്കാരുടെയും മറ്റു അംഗങ്ങളുടെയും പ്രതീക്ഷകളുടെയും ആഷാഭിലാഷങ്ങളുടെയും സംഗമ വേദിയാണ്.
ഗൾഫ് മേഖലയിൽ തന്നെ ഒരു വര്ഷത്തോളം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന ഫുട്‌ബോൾ മത്സരങ്ങൾ കഴിഞ്ഞ പത്തു വർഷമായി നടത്തുന്ന ഏക പ്രവാസി കൂട്ടായ്‌മ എന്നതും കേഫാക്കിന്റെ മാത്രം പ്രത്യേകത ആണ്. 18 അഫിലിയേറ്റഡ് ക്ലബുകളുടെ 36 ടീമുകളാണ് സോക്കർ ലീഗ് മാസ്റ്റേഴ്‌സ് ലീഗ് മത്സരങ്ങളിൽ 1000-ൽ അധികം കളിക്കാരാണ് ഓരോ വർഷവും കേഫാക്കിന്റെ കീഴിൽ അണി നിരക്കുന്നത്. ഇന്ത്യയിലും കേരളത്തിലും ഫുട്‌ബോൾ മേഖലയിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച പ്രവാസ ജീവിതം നയിക്കുന്ന ഫുട്‌ബോൾ ആവേശം കെടാതെ സൂക്ഷിക്കുന്നവരാണ് ഈ കൂട്ടായ്‌മയുടെ ചുക്കാൻ പിടിക്കുന്നത്.
ജീവിത ഭാരം പേറി പ്രവാസത്തിലേക്കു കാലെടുത്തു വച്ച ഫുട്‌ബാളിനെ ജീവന് തുല്യം സ്നേഹിക്കുന്ന നിരവധി ഫുട്‌ബാൾ പ്രതിഭകളും ആരാധകരും കേഫാക്കിലൂടെ തങ്ങളുടെ ഫുട്‌ബോൾ വീര്യം ഒട്ടും കുറയാതെ നിലനിർത്തുന്നു. കാര്യക്ഷമമായി പ്രവർത്തിക്കുന്ന 18 അഫിലിയേറ്റഡ് ക്ലബ്ബ് പ്രതിനിധികൾ അടങ്ങുന്ന മാനേജിങ് കമ്മിറ്റി നയിക്കുന്ന കെട്ടുറപ്പുള്ള സംഘടനാ പിൻബലമാണ് വര്ഷങ്ങളായി കേഫാക്കിനെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി.
ഐ.എം വിജയൻ മുഹമ്മദ് റാഫി അനസ് എടത്തൊടിക, തുടങ്ങിയ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ മുതൽ കേരളത്തിലെയും കുവൈത്തിലെയും രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക കലാ മേഖലകളിൽ പ്രവര്ത്തിക്കുന്ന പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലയളവില്‍ അതിഥികളായി കേഫാക്കിന്റെ മത്സര വേദികളില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചിരുന്നു.
മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഓരോ വർഷവും വൻ സാമ്പത്തിക ചെലവ് വരുന്ന കേഫാക്കിന് ജീവൻ നൽകുന്നത് ഫുട്ബോളിനെ ഇഷ്ട്‌ടപ്പെടുന്ന കുവൈത്തിലെ വിവിധ ബിസിനസ്സ് മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും 18 അഫിലിയേറ്റഡ് ക്ലബ്ബുകളുമാണ്
കേഫാക് തന്നെ രൂപീകരിച്ച അൻപതിലധികം വരുന്ന പരിശീലനം സിദ്ധിച്ച കേഫാക് റഫറീസ് പാനൽ ആണ് ഓരോ വർഷവും നടത്തപ്പെടുന്ന 350 ൽ അധികം വരുന്ന മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
കേഫാക്ക് സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന മത്സരങ്ങളിൽ ഏറ്റവും ഗ്ലാമറസ്‌ ആയ അന്തർ ജില്ലാ ലീഗ് 2023 24 സീസൺ മത്സരങ്ങൾ ഏപ്രിൽ 12 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ കേഫാക് ലിഗ് മത്സരങ്ങളുടെ സ്ഥിരം വേദിയായ മിശ്രിഫിലെ പബ്ലിക് അതോറിറ്റി ഫോര്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ കൊടിയേറും.
പ്രമുഖരായ പത്തോളം ജില്ലാ ടിമുകൾ സോക്കർ ലീഗിലും മാസ്റ്റേഴ്‌സ് ലീഗിലുമായി മാറ്റുരക്കും. കുവൈത്തിലെ പ്രമുഖ സംഘടനാ പ്രതിനിധികൾ ഉത്ഘാടന ചടങ്ങിൽ സംബന്ധിക്കും. 
മിഡിൽ ഈസ്റ്റിലെ പ്രമുഖ ലോജിസിറ്റിക്‌സ് സേവന ദാതാക്കളായ ഫ്രണ്ട്‌ലൈന്‍ ലോജിസ്റ്റിക്‌സ് ഗ്രൂപ്പ്‌ ആണ് 2023-24 സിസണിലെ അന്തർ ജില്ലാ ലീഗ് മത്സരങ്ങളുടെ മുഖ്യ സ്പോൺസർമാർ
 

By admin

Leave a Reply

Your email address will not be published. Required fields are marked *