ചെകുത്താൻ എന്ന പേരിൽ വീഡിയോകൾ ചെയ്യാറുള്ള യുട്യൂബർ അജു അലക്സിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയ്ക്കെതിരെ പൊലീസ് കേസ്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദർ ആണ് തൃക്കാക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവർത്തിക്ക് കാരണമെന്നാണ് എഫ്ഐആർ. വീട്ടിൽ അതിക്രമിച്ചുകയറി എന്നാണ് അജുവിന്റെ പരാതിയിൽ പറയുന്നത്. ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ആറാട്ട്