തിരക്കുകളുടെ ലോകത്ത് പലരും ഉറക്കം ഉപേക്ഷിച്ചും പണിതിരക്കിലായിരിക്കും, പിന്നെ മാനസിക സംഘര്‍ഷം മൂലം ഉറക്കം നഷ്ടമാകുന്നവരും ഏറെയാണ്. മനുഷ്യന് ഏകദേശം ഏഴ് മണിക്കൂര്‍ മുതല്‍ എട്ടു മണിക്കൂര്‍ ഉറക്കം അനിവാര്യമാണ്. പഠിക്കണം, ജോലി ബാക്കിയുണ്ട് എന്ന കാരങ്ങളാലും എത്ര ഉറങ്ങാന്‍ ശ്രമിച്ചാലും ഉറക്കം വരാത്തവരുമുണ്ട്.
നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്റെ നിര്‍ദേശ പ്രകാരം 18 മുതല്‍ 64 വയസുവരെയുള്ളവര്‍ കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ ഉറങ്ഹിയിരിക്കണം. എന്നാല്‍ ആറ് അല്ലെങ്കില്‍ ആറര മണിക്കുറുവരെ മാത്രമേ ഉറങ്ങാറുള്ളു. ഇത് ആരോഗ്യകരമല്ലെന്ന് പലരും മനസിലാക്കാതെ പോകുന്ന കാര്യമാണ്.
ഉറക്കത്തിന്റെ അളവ് കുറയുന്നത് അനുസരിച്ച് ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ എന്നിവയ്ക്ക് വരെ കാരണമായേക്കാം. ഉറക്കമില്ലെങ്കില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂടുതലായിരിക്കുമെന്നതും ആരോഗ്യവിദഗ്ദര്‍ ചില പഠനങ്ങള്‍ വഴി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഉറക്കമില്ലായ്മ മാനസിക ആരോഗ്യത്ത ബാധിക്കുന്നതിനൊപ്പം തലച്ചോറിനെയും സാരമായി തന്നെ ബാധിക്കും. സ്വഭാവത്തില്‍ തന്നെ മാറ്റങ്ങള്‍ വരുമെന്നതിന് പുറമേ ഓര്‍മകുറവും ഇത് മൂലം ഒരാള്‍ക്കുണ്ടാകും. തീര്‍ന്നില്ല വിഷാദ രോഗവും ഉറക്കമില്ലായ്മ മൂലം ഉണ്ടായേക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *