കുവൈറ്റ്: ദുഃഖസാഗരത്തിൽ ദുഃഖ വെള്ളി. ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ദുഃഖവെള്ളി അനുസ്മരണ ശുശ്രൂഷ നടത്തി. കെഎംആര്‍എം ആത്മീയ പിതാവ് ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
അപ്പോസ്ത്തോലിക് വികാരിയേറ്റ് ഓഫ് നോർത്തേൻ അറേബ്യൻ അദ്ധ്യക്ഷനും കുവൈറ്റ് മെത്രാനും ആയ മോൺസിൻഞോർ ആൽദോ ബെരാർദി വചനസന്ദേശം നൽകി. രാവിലെ 11 മണിക്ക് ആരംഭിച്ച ശുശ്രൂഷയിൽ ആയിരക്കണക്കിന് ആളുകൾ ഭക്തിയാദരപൂർവ്വം പങ്കെടുത്തു. വൈകുന്നേരം ഏഴുമണിയോടെ നേർച്ച വിതരണത്തോടെ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് പരിസമാപ്തി ആയി.