കൊച്ചി: ആടു ജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ വ്യാപകമായതോടെ ചിത്രത്തിന്റെ സംവിധായകന് ബ്ലെസി ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലും സൈബര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്കി.
മൊബൈല്‍ സ്ക്രീന്‍ഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നല്‍കിയത്. കാനഡയില്‍ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നത്.
ഐ.പി.ടി.വി. എന്ന പേരില്‍ ലഭിക്കുന്ന ചാനലുകളിലൂടെയും പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ റിലീസായ ചിത്രത്തിന്റെ വ്യാജനാണ് പ്രചരിക്കുന്നത്.