ആലപ്പുഴ: കഞ്ചാവ് കേസിൽ തമിഴ്നാട് സ്വദേശികള്‍ക്ക് നാലു വര്‍ഷം കഠിനതടവും 25,000രൂപ പിഴയും ശിക്ഷ. ആലപ്പുഴ അഡീഷനൽ സെഷൻസ് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്.
തമിഴ്നാട് സ്വദേശികളായ കാശിമായൻ (69), അർജുനൻ (42) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.