പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ മികച്ച അഭിപ്രായംനേടി പ്രദര്‍ശനം തുടരുകയാണ്.നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനങ്ങളര്‍പ്പിച്ച് എത്തിക്കൊണ്ടിരിക്കുന്നത്.
അക്കൂട്ടത്തില്‍ നടനും സംവിധായകനുമായ മാധവന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. അവിശ്വസനീയം എന്നാണ് മാധവന്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ‘ആടുജീവിത’ത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഞാന്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുകയും സംഭ്രമിക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ സിനിമയുടെ ശേഷി കാണിച്ചു കൊടുത്തതില്‍ നന്ദിയുണ്ടെന്നും മാധവന്‍ കുറിച്ചു. ഈ പോസ്റ്റിന് പൃഥ്വിരാജ് നന്ദി അറിയിക്കുകയും കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയും ചെയ്തു.