എസ്‌യുവി നിർമ്മാതാക്കളായ ജീപ്പിന്‍റെ റാംഗ്ലർ എസ്‍യുവി സ്വപ്‍നം കാണാത്ത ഓഫ് റോഡ് പ്രേമികൾ കുറവായിരിക്കും. എന്നാൽ ഈ വിഭാഗത്തിലെ വളരെ ചെലവേറിയതാണ് ജീപ്പ് റാംഗ്ലർ. അതിൻ്റെ വില 62.64 ലക്ഷം രൂപയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കമ്പനി താങ്ങാനാവുന്ന വിലയുള്ള മിനി റാംഗ്ലറും കൊണ്ടുവരാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകൾ.  
ഇന്ത്യയിൽ പുതിയ എസ്‌യുവി അവതരിപ്പിക്കാൻ ജീപ്പ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ പുതിയ ലോഞ്ച് മഹീന്ദ്ര ഥാറുമായി മത്സരിക്കുമെന്ന് റിപ്പോർട്ട്. ഇത് നിലവിലെ  ജീപ്പ് റാംഗ്ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. എന്നിരുന്നാലും, മോഡലിനെക്കുറിച്ച് നിർമ്മാതാവ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ജീപ്പ് മിനി റാംഗ്ലർ താങ്ങാനാവുന്നതും ‘ശക്തമായ ഫീച്ചറുകളാൽ നിറഞ്ഞതുമായ’ മോഡലായിരിക്കും. ഇത് ഇന്ത്യയിലെ ഓഫ്-റോഡ് എസ്‌യുവികളെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകും. ബോഡി ഓൺ ഫ്രെയിം അണ്ടർപിന്നിംഗുകൾ, ഡീസൽ, പെട്രോൾ പവർ, ലോക്കിംഗ് ഡിഫറൻഷ്യലുകളോട് കൂടിയ 4WD എന്നിവ ഇതിൽ ഉൾപ്പെടാം.
ഈ എസ്‌യുവിക്ക് അതിൻ്റെ ആധിപത്യം നിലനിർത്താൻ കഴിയുന്നത്. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, മെമ്മറി ഫംഗ്‌ഷനും വെൻ്റിലേഷനും ഉള്ള പവർ അഡ്‍ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, ഡ്യുവൽ-പേൻ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് എസി, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *