തിരുവനന്തപുരം: ഗുരുതര അവസ്ഥയാണ് കോണ്‍ഗ്രസിന് ബിജെപി ഗവണ്‍മെന്റ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന്‍. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇന്ത്യാ സഖ്യം അധികാരത്തിലെത്തും. കോണ്‍ഗ്രസിനെയും ഇന്ത്യാ സഖ്യപാര്‍ട്ടികളെയും ശ്വാസംമുട്ടിച്ച് കൊല്ലാന്‍ നീക്കം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ്. ഇലക്ഷന്‍ കമ്മിറ്റികള്‍ ജനങ്ങളില്‍നിന്ന് സാമ്പത്തികസഹായം തേടാന്‍ തീരുമാനിച്ചതായും രസീത് അടിച്ച് ജനങ്ങളില്‍നിന്ന് സഹായംതേടുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വിഭാഗത്തിനുവേണ്ടി മുഖ്യമന്ത്രി ഇപ്പോള്‍ കണ്ണീരൊഴുക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാത്രമാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. 

By admin

Leave a Reply

Your email address will not be published. Required fields are marked *