കൊച്ചി: പല സംസ്ഥാനങ്ങളിൽനിന്ന് വന്ന് കേരളത്തിൽ പണിയെടുക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കില്ലാതെ സർക്കാർ. പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ ക്രൂരകൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് സർക്കാർ ‘ആവാസ്’ എന്ന പേരിൽ പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ, ആറു വർഷം പിന്നിടുമ്പോൾ പദ്ധതി നിലച്ചമട്ടാണ്. ആറുവര്‍ഷത്തിനിടെ അന്തർസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട 159 കൊലപാതകക്കേസുകളിൽ പ്രതികളായത് 118 പേർ. അന്തർസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും കൊലപാതകക്കേസുകളും പെരുമ്പോഴും പൊലീസ് സംവിധാനങ്ങൾ നിർജീവമാവുകയാണ്.