കുവൈത്ത് സിറ്റി: ആർക്കും ഇഷ്ടമുള്ള രീതിയിൽ വോട്ട് വിൽക്കാനോ വാങ്ങാനോ അവകാശമില്ലെന്ന്‌ സെൻ്റർ ഫോർ പ്രൊമോട്ടിംഗ് റിലീജിയസ് മോഡറേഷൻ ഡയറക്ടർ ഡോ. അബ്ദുല്ല അൽ ഷാരിക.
 വോട്ട് വിൽക്കുന്നത് നിഷിദ്ധവും അപലപനീയവുമാണ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വോട്ടര്‍മാര്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങുന്നത് ആധുനിക രീതികളിലൊന്നാണ്. ഇത് ഹറാമാണ്. പണത്തിന് വേണ്ടി വോട്ട് വില്‍ക്കുന്നവരും, സമ്മാനത്തിന് വേണ്ടി വോട്ട് നല്‍കുന്നവരും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വാര്‍ത്തകളുടെ ആധികാരികത ഉറപ്പുവരുത്തണം. ചില സ്ഥാനാര്‍ത്ഥികള്‍ പ്രസംഗങ്ങളിൽ ഖുറാൻ വാക്യങ്ങൾ ഉദ്ധരിക്കാറുണ്ട്. നിര്‍ഭാഗ്യവശാല്‍ ചിലതില്‍ പിശകുകള്‍ വരാറുണ്ട്. സ്ഥാനാർത്ഥികൾ ഖുർആൻ വാക്യങ്ങൾ ശരിയായി ഉച്ചരിക്കാൻ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *