പെരുമ്പാവൂർ: നൂറ്റിയിരുപതു വർഷങ്ങൾക്കപ്പുറമുള്ള ചരിത്രം പേറുന്ന തിരുവിതാംകൂർ രാജഭരണകാലത്തിന്റെ നിർമ്മിതികളുടെ പ്രൗഢിയോടെ നിലകൊള്ളുന്ന പെരുമ്പാവൂർ പട്ടണത്തിലെ ഗവൺമെന്റ് ബോയ്സ് ഹയർസെക്കന്ററി സ്കൂളിന്റെ അതിവിശാലമായ മൈതാനത്തിന്റെ  ഓരം പറ്റി നിൽക്കുന്ന തലയെടുപ്പുള്ള ആറേഴ് വൃക്ഷമുത്തച്ഛന്മാർ മറ്റൊരു കൊടും വേനലിൽക്കൂടി കുട്ടികൾക്ക് തണലൊരുക്കുകയാണ്.

പെരുമ്പാവൂർ ബോയ്സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്തിനു സമീപത്തെ തണൽവൃക്ഷങ്ങൾ
1936-ൽ അന്നത്തെ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ അനുവദിച്ചു നൽകിയ 3 പഞ്ചായത്തുകളിൽ ഒന്നായ പെരുമ്പാവൂരിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണിത്.  തിരക്കേറിയ മിനി സിവിൽസ്റ്റേഷൻ തൊട്ടടുത്തായതിനാൽ വാഹനബാഹുല്യവുമേറെ.

പെരുമ്പാവൂർ ബോയ്സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്തിനു സമീപത്തെ തണൽവൃക്ഷങ്ങൾ
സർക്കാർ ആശുപത്രി റോഡിൽ തണൽ തേടി വാഹനങ്ങൾ പാർക്കിംഗിനായി ആളുകൾ കൊണ്ടുവന്നിടുന്നതും ഈ വൃക്ഷങ്ങളുടെ കീഴിലായാണ്.

പെരുമ്പാവൂർ ബോയ്സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്തിനു സമീപത്തെ തണൽവൃക്ഷങ്ങൾ
സ്കൂൾ മതിൽ പുനർനിർമ്മാണത്തിനായി പൊളിച്ചിട്ടിരിക്കുന്നതിനാൽ കോമ്പൗണ്ടിനകത്തെ  വള്ളിപ്പടർപ്പുകളോടെ പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങൾ പൊതുജനത്തിനിപ്പോൾ ഒരു കൗതുകക്കാഴ്ചയായിരിക്കുകയാണ്. 

പെരുമ്പാവൂർ ബോയ്സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്തിനു സമീപത്തെ തണൽവൃക്ഷങ്ങൾ

By admin

Leave a Reply

Your email address will not be published. Required fields are marked *