റിയാദ്- സെപ്റ്റംബറില്‍ മെക്‌സിക്കോയില്‍ നടക്കാനിരിക്കുന്ന വിശ്വസുന്ദരി മത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് പ്രശസ്ത സൗദി മോഡല്‍ റൂമി അല്‍ഖഹ്താനി അറിയിച്ചു.
സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് മിസ് യൂനിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന കാര്യം റൂമി അറിയിച്ചത്. മിസ് യൂണിവേഴ്‌സ് 2024 ല്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ അവര്‍ പറഞ്ഞു.
ഇത് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദി അറേബ്യയുടെ ആദ്യ പങ്കാളിത്തമാണെന്നും സൗദി പതാകയും ‘മിസ് യൂണിവേഴ്‌സ് സൗദി അറേബ്യ’ എന്ന് എഴുതിയ പട്ടമണിഞ്ഞും പോസ് ചെയ്തുകൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു.
മിസ് അറബ് പീസ്, മിസ് പ്ലാനറ്റ്, മിസ് മിഡില്‍ ഈസ്റ്റ് എന്നിവയുള്‍പ്പെടെ  വിവിധ പരിപാടികളില്‍ റിയാദ് സ്വദേശിനിയായ റൂമി രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. റീമ  അല്‍ഖഹ്താനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക
വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

.

 

 
 

 

View this post on Instagram

 

 
 
 

 
 

 
 
 

 
 

A post shared by rumy alqahtani | رومي القحطاني (@rumy_alqahtani)

 
2024 March 26Saudititle_en: Saudi model Rumy al-Qahtani to represent Kingdom in Miss Universe debut

By admin

Leave a Reply

Your email address will not be published. Required fields are marked *