ബംഗളൂരു- കൃത്യസമയത്ത് എത്തിയിട്ടും കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ടിനെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ എയര്‍ ഏഷ്യ മാപ്പ് പറഞ്ഞു.
ജൂലൈ 27നായിരുന്നു സംഭവം. ഹൈദരാബാദ് വിമാനം നഷ്ടപ്പെടുന്നതിന് കാരണമായ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ ‘വിമാനക്കമ്പനി പ്രതികരിക്കുകയും മാപ്പ് പറയുകയും ചെയ്തതായി ഗവര്‍ണറുടെ പ്രോട്ടോക്കോള്‍ ഓഫീസര്‍ എം. വേണുഗോപാല്‍ പറഞ്ഞു.
ഒരു സ്‌റ്റേഷന്‍ മാനേജരെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എയര്‍ ഏഷ്യ ഇത് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച, എയര്‍ലൈന്‍ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.
2023 July 31Indiatitle_en: AirAsia apologises after Karnataka Governor denied boarding despite being on time