ന്യൂദല്‍ഹി- മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ഏറെ ദിവസം തടസ്സപ്പെട്ടതോടെ, പ്രതിപക്ഷ പാളയത്തില്‍ അഭിപ്രായ ഭിന്നത. കോണ്‍ഗ്രസിലെയും മറ്റ് ചില പാര്‍ട്ടികളിലെയും ഒരു വിഭാഗം എം.പിമാര്‍ രാജ്യസഭയും ലോക്‌സഭയും സ്തംഭിപ്പിക്കുന്നത് വിപരീതഫലം ചെയ്യുമെന്ന് വാദിക്കുന്നു.
മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ചുള്ള ഏത് ചര്‍ച്ചയും പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതായാണ് ഇപ്പോള്‍ ഭരണപക്ഷം പ്രചരിപ്പിക്കുന്നത്. നിര്‍ണായക ബില്ലുകള്‍ എതിരില്ലാതെ പാസ്സാകാനും ഇത് കാരണമാകുന്നതായും പലരും കരുതുന്നു.
മണിപ്പൂരിനെക്കുറിച്ചുള്ള ഏത് ചര്‍ച്ചയും ചട്ടം 267 പ്രകാരം നടക്കണമെന്നാണ് പ്രതിപക്ഷം ് നിര്‍ബന്ധിക്കുന്നത്. മറ്റെല്ലാം നിര്‍ത്തിവെച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്നും അവര്‍ വാദിക്കുന്നു. മറുവശത്ത്, ചട്ടം 176 പ്രകാരം ഹ്രസ്വ ചര്‍ച്ച മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.
പല പ്രതിപക്ഷ എം.പിമാരും ഇക്കാര്യത്തില്‍ സര്‍ക്കാരുമായി മധ്യസ്ഥത കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നു. ഇത് സര്‍ക്കാരിനെ മൂലക്കിരുത്താന്‍ പാര്‍ട്ടികള്‍ക്ക് അവസരമൊരുക്കും. പ്രത്യേകിച്ചും ഇപ്പോള്‍ പ്രതിപക്ഷ പ്രതിനിധിസംഘം സംഘര്‍ഷഭരിതമായ സംസ്ഥാനം സന്ദര്‍ശിച്ച സ്ഥിതിക്ക്. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന് തെളിയിക്കാന്‍ സഭയില്‍ കഴിയുമെന്നാണ് അവരുടെ വാദം.
2023 July 31Indiatitle_en: Cracks in INDIA stance on disruption of House, many for middle ground to let discussion start