കുറവിലങ്ങാട്: തോമസ് ചാഴികാടന്റെ വിജത്തിനായി വനിതാ സംഗമം നടത്തി. പഞ്ചായത്ത് പ്രദേശത്തെ ജനപ്രതിനിധികളടക്കമുള്ള വനിതകളാണ് സംഗമത്തിനെത്തിയത്. തോമസ് ചാഴികാടന്റെ വിജയത്തിനായി വനിത സ്‌ക്വാഡും രൂപീകരിച്ചു. ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സന്ധ്യ സജികുമാർ അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ സെക്രട്ടറി കെ. ജയകൃഷ്ണൻ, ലോക്കൽ സെക്രട്ടറി സദാനന്ദശങ്കർ, കേരളാ കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് സിബി മാണി, ബ്ലോക്ക് പഞ്ചായത്തംഗം സിൻസി മാത്യു, ടി.എസ്.എൻ ഇളയത്, പഞ്ചായത്തംഗങ്ങളായ രമാ രാജു, ഡാർലി ജോജി, ജഗദമ്മ തമ്പി, ബിന്ദു എസ്. നായർ തുടങ്ങിയവർ പ്രസംഗിച്ചു.വനിത സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഭവനസന്ദർശനം സജീവമാക്കുന്നതിനും യോഗം തീരുമാനിച്ചു.