കൊച്ചി: രാജ്യത്ത് വിമാനടിക്കറ്റുകളുടെ നിരക്ക് വീണ്ടും ഉയരാന്‍ സാധ്യതയേറുന്നു. യാത്രക്കാരുടെ എണ്ണം കുതിച്ചുയരുമ്പോഴും സര്‍വീസ് നടത്താന്‍ ആവശ്യത്തിന് വിമാനങ്ങളില്ലാത്തതാണ് വ്യോമയാന മേഖലയില്‍ പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ ആഭ്യന്തര മേഖലയിലെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ദൃശ്യമാകുന്നത്. സാമ്പത്തിക മേഖല മികച്ച വളര്‍ച്ച നേടുന്നതിനാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിനിടയില്‍ തെരഞ്ഞെടുപ്പ് തിരക്ക് കൂടി വന്നതോടെ ടിക്കറ്റുകള്‍ കിട്ടാനില്ലാത്ത സാഹചര്യമാണ് ഒരുങ്ങുന്നത്. ഏപ്രില്‍, മേയ് മാസങ്ങളിലെ അവധിക്കാല വിനോദ സഞ്ചാരികളുടെ […]