ആലപ്പുഴ :ഈ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യം ഏറിയതാണ്.. ഇന്ത്യയിലെ ഓരോ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അതിന് ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.  തൃക്കുന്നപുഴ ജംഗ്ഷനിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇന്ത്യൻ ഭരണഘടന മാറ്റി മറിക്കണം എന്നാണ് സംഘപരിവാർ ഭരിക്കുന്ന കേന്ദ്ര സർക്കാർ പറയുന്നത്. മനുഷ്യർ പരസ്പരം മതത്തിന്റെ പേരിൽ തമ്മിലടിപ്പിച്ചു ഇന്ത്യയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.  ഈശ്വരന്റെ പേരിലാണ് ഇവിടെ ഭിന്നിപ്പിച്ചു ഭരിക്കാൻ ശ്രമിക്കുന്നത് ഈശ്വര ഭയമുള്ളവർ മനുഷ്യരെ തമ്മിൽ തല്ലി പഠിപ്പിക്കുമോ എന്നും കെ സി ചോദിച്ചു.. ബ്രിട്ടീഷ്കാരിൽ നിന്നും വീണ്ടെടുത്ത ഇന്ത്യയെ ഇന്ത്യയായി നിലനിർത്തുക എന്നതാണ് ഈ തെരഞ്ഞെടുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഇന്ത്യ മുന്നണി അധികാരത്തിൽ വരുന്നതോടെ അത് യഥാർത്യമാകുമെന്നും കെ സി പറഞ്ഞു. ഈ പ്രാവശ്യം ഒരു വോട്ടും പാഴാക്കരുത് എന്നും അദ്ദേഹം പറഞ്ഞു. 
വമ്പിച്ച ഭൂരിപക്ഷത്തോടെ യു ഡി എഫ് ആലപ്പുഴ തിരിച്ചു പിടിക്കുമെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗവും കെ പി സി സി പ്രചാരണ വിഭാഗവുമായ രമേശ്‌ ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ അഞ്ചു വർഷം ആയി ഇവിടെ ഒരു സ്ഥാനവും വന്നിട്ടില്ല. ഈ പാർലമെന്റ് മണ്ഡലത്തിൽ എന്തെങ്കിലും വികസനം നടത്താൻ പറ്റുമെങ്കിൽ അത് കെ സി വേണുഗോപാലിന് മാത്രമേ സാധിക്കൂ എന്നും ചെന്നിത്തല പറഞ്ഞു. . നരേന്ദ്ര മോഡിയെ താഴെ ഇറക്കി മതേതര ഭരണം കൊണ്ട് വരണം. ഈനാം പേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമോ എന്ന ഭയത്തിലാണ് സി പി എം . ചിഹ്നം സംരക്ഷിക്കാൻ വേണ്ടി മാത്രം ആണ് എൽ ഡി എഫ് മത്സരിക്കുന്നത്. ഈ തെരഞ്ഞെടുപ്പോടെ സിപിഎം ന് ചിഹ്നം നഷ്ടം ആകുമെന്നും ചെന്നിത്തല പറഞ്ഞു. 
ഡി സി സി പ്രസിഡന്റ്‌ ബി ബാബു പ്രസാദ്, സിദ്ധിക്ക് അലി രാങാട്ടൂർ യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ അനിൽ ബി കളത്തിൽ, കെ പി സി സി നിർവഹക സമിതി അംഗം എ കെ രാജൻ , യുഡിഫ് ജില്ലാ കൺവീനർ അഡ്വ ബി രാജാശേഖരൻ , ജോൺ തോമസ്, എം കെ വിജയൻ, ,  കെ എ ലത്തീഫ്, ഷംസുദീൻ കായ്യിപ്പുറം, കെ കെ സുരേന്ദ്രനാഥ്‌, അഡ്വ എം ബി സജി, അഡ്വ വി ഷുക്കൂർ, മൂഞ്ഞിനാട്ട് രാമചന്ദ്രൻ, ജേക്കബ് തമ്പാൻ, ബിനു ചുള്ളിയിൽ, എസ് വിനോദ് കുമാർ, ഹാരിസ് അന്തോളിൽ, ശ്യാം സുന്ദർ, ഷാജഹാൻ, സിയാർ, മുഹമ്മദ്‌ അസ്‌ലം, എം പി പ്രവീൺ, എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed