ടോക്കിയൊ – പുതിയ കോച്ചായി ഇന്തോനേഷ്യക്കാരന്‍ മുഹമ്മദ് ഹഫീസ് ഹാശിമിനെ നിയമിച്ചിട്ടും പി.വി സിന്ധുവിന്റെ കളി താഴേക്കു തന്നെ. ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണില്‍ മുന്‍ ലോക ചാമ്പ്യന്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ഈ വര്‍ഷം ഏഴാം തവണയാണ് സിന്ധു ഒരു ടൂര്‍ണമെന്റില്‍ ആദ്യ കടമ്പയില്‍ വീഴുന്നത്. ജപ്പാന്റെ ഷാംഗ് യി മന്‍ 21-12, 21-13 ന് സിന്ധുവിനെ അനായാസം തോല്‍പിച്ചു. 
ഇതിനു മുമ്പ് കളിച്ച ടൂര്‍ണമെന്റായ കൊറിയന്‍ ഓപണിലും സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ചൈനീസ് തായ്‌പെയുടെ പായ് യു പോയാണ് കൊറിയന്‍ ഓപണില്‍ സിന്ധുവിനെ തോല്‍പിച്ചത്. ലോക പതിനേഴാം നമ്പറായ സിന്ധുവിനെക്കാള്‍ റാങ്കിംഗില്‍ ഒരു സ്ഥാനം പിന്നിലാണ് ഷാംഗ് യി. മത്സരത്തിലൊരിക്കലും സിന്ധുവിന് താളം കണ്ടെത്താനായില്ല. മാര്‍ച്ചില്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിലും സിന്ധു പുറത്തായത് ഷാംഗ് യി മന്നിനോട് തോറ്റാണ്. പിന്നീട് മലേഷ്യന്‍ മാസ്റ്റേഴ്‌സില്‍ ചൈനീസ് കളിക്കാരിയോട് സിന്ധു കണക്ക് തീര്‍ത്തിരുന്നു. 
കൊറിയന്‍ ഓപണില്‍ ഡബ്ള്‍സ് ചാമ്പ്യന്മാരായ സത്വിക് സായരാജ്-ചിരാഗ് ഷെട്ടി സഖ്യത്തെ ഇന്തോനേഷ്യയുടെ ലിയൊ റോളി കാര്‍ണാണ്ടൊ-ഡാനിയേല്‍ മാര്‍തിന്‍ ജോഡി വിറപ്പിച്ചു. 21-16, 11-21, 21-13 നാണ് ഇന്ത്യന്‍ കൂട്ടുകെട്ട് വിജയിച്ചത്. 
കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ ലക്ഷ്യ സെന്‍ ആവേശകരമായ പോരാട്ടത്തില്‍ ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു രജാവത്തിനെ 21-15, 12-21, 24-22 ന് തോല്‍പിച്ചു. ജപ്പാന്റെ കാന്‍ഡ സുനെയാമയോടാണ് ലക്ഷ്യ രണ്ടാം റൗണ്ടില്‍ ഏറ്റുമുട്ടുക. ലോക രണ്ടാം നമ്പര്‍ ആന്റണി സിനിസുക ഗിന്‍ഡിംഗിനെ സുനെയാമ തോല്‍പിച്ചു. 
മിഥുന്‍ മഞ്ജുനാഥ്, മാളവിക ബന്‍സോദ് എന്നിവരും ആദ്യ റൗണ്ട് പിന്നിട്ടില്ല. മിഥുന്‍ 21-13, 22-24, 18-21 ന് ചൈനയുടെ വെംഗ് ഹോംഗ് യാംഗിനോട് പൊരുതിത്തോറ്റു. ബന്‍സോദിന് ജപ്പാന്റെ ആയ ഒഹോരിക്കെതിരെ പൊരുതാനായില്ല (7-21, 15-21).
2023 July 26Kalikkalamtitle_en: Sindhu Crashes Out, Lakshya & Satwik-Chirag Advance

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed