ബ്ലെസി സംവിധാനം ചെയ്ത് പൃഥിരാജ് മുഖ്യവേഷത്തിലെത്തുന്ന ‘ആടുജീവിതം’ മാര്‍ച്ച് 28ന് റിലീസ് ചെയ്യും. വായനക്കാരുടെ ഹൃദയം കീഴടക്കിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ആറാട്ടുപുഴ സ്വദേശി നജീബിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം.
ഇപ്പോഴിതാ, നജീബിന്റെ കുടുംബത്തില്‍ സംഭവിച്ച ഒരു ദുഃഖവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ബെന്യാമിന്‍. പെട്ടെന്നുണ്ടായ ഒരു അസുഖത്തെ തുടര്‍ന്ന് നജീബിന്റെ കൊച്ചുമകള്‍ സഫാ മറിയം ഇന്ന് മരിച്ചെന്ന് ബെന്യാമിന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. നജീബിന്റെ മകന്റെ മകളായ സഫാ മറിയത്തിന് ഒന്നര വയസ് മാത്രമായിരുന്നു പ്രായം. 
ബെന്യാമിന്‍റെ കുറിപ്പ്
പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ ( മകന്റെ മകൾ ) സഫാ മറിയം (ഒന്നര വയസ് ) ഇന്ന് മരണപ്പെട്ടു. നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ.

പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ ( മകന്റെ മകൾ ) സഫാ മറിയം (ഒന്നര വയസ് ) ഇന്ന് മരണപ്പെട്ടു. 😢 നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ 🙏🏼🙏🏼
Posted by Benyamin Benny on Saturday, March 23, 2024

By admin

Leave a Reply

Your email address will not be published. Required fields are marked *