ഖുറാൻ കത്തിക്കൽ ഒരു കുറ്റകൃത്യമല്ലെന്ന് ആവർത്തിച്ച് ഡാനിഷ് വിദേശകാര്യ മന്ത്രാലയം രംഗത്ത് ടെഹ്രാൻ: ഖുറാൻ കത്തിച്ചതിൽ പ്രതിഷേധിച്ച് സ്വീഡന്റെയും ഡെന്മാർക്കിന്റെയും ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം നൽകി ഇറാനിയൻ സർക്കാർ. സ്വീഡനിലും ഡെന്മാർക്കിലും ഖുറാൻ കത്തിക്കാൻ അനുവദിക്കുന്നതിനെതിരെ മുസ്ലീം രാജ്യങ്ങൾ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്ന് ഇറാനിയൻ സാമ്പത്തിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ മൊഹ്സിൻ റെസായ് നിർദേശം നൽകി. ഖുറാൻ കത്തിക്കുന്നത് ഇസ്ലാമിനെ അവഹേളിക്കലാണ്. ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളിലെ സ്ഥാനപതികളെ പുറത്താക്കണമെന്നും