ചെന്നൈ: കെ.പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ്‌നാട് ഗവർണർ ആർ എൻ രവിയാണ് പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ക്രിമിനല്‍ക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്തിട്ടും പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.
#WATCH | Tamil Nadu Governor RN Ravi administers oath to DMK leader K.Ponmudy as a minister in the state cabinet pic.twitter.com/1DcWbBYD5Y
— ANI (@ANI) March 22, 2024
ഇതിന് പിന്നാലെ നിലപാട് മാറ്റിയ ഗവർണർ പൊന്മുടിയെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുകയായിരുന്നു. പൊന്മുടിയെ അഭിനന്ദിച്ച ഗവർണർ സ്റ്റാലിനുമായി സൗഹാർദ്ദ സംഭാഷണം നടത്തി.