എന്നും ലോകം ഭയപ്പെടുന്ന അസുഖമാണ് എച്ച്‌ഐവിയും എയ്ഡ്‌സും. എച്ച്‌ഐവി ചികിത്സയില്‍ ഒരു പ്രധാന വഴിത്തിരിവുമായി എത്തിയിരിക്കുകയാണ് ഒരുസംഘം ഗവേഷകര്. മെഡിക്കല്‍ റിസര്‍ച്ചിന്‌റെ ഭാഗമായി ഗവേഷകര്‍ നടത്തിയ ലാബ് പരിശോധനയില്‍ കോശങ്ങളില്‍നിന്ന് ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി(എച്ച്‌ഐവി) വൈറസുകള്‍ പൂര്‍ണമായും ഇല്ലാതായതായി. നെതര്‍ലന്‍ഡ്‌സ് ആംസ്റ്റെര്‍ഡാം യുഎംസിയിലെ ഡോ. എലേന ഹരേര കെയ്‌റിലോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ക്രിസ്പര്‍ കാസ് (Crispr-Csa ) എന്ന ജീന്‍ എഡിറ്റിങ് സങ്കേതം ഉപയോഗിച്ച് എച്ച്‌ഐവി ഡിഎന്‍എയെ ലക്ഷ്യമിട്ടാണ് ഗവേഷണം നടത്തിയത്. 
ഈ ജീന്‍ എഡിറ്റിങ് ടൂളിന് 2020-ലെ നൊബേല്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. വിവിധ സെല്ലുലാര്‍ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തങ്ങളായ എച്ച്‌ഐവി വകഭേദങ്ങളെ നിഷ്ക്രിയമാക്കുകവഴി എല്ലാവര്‍ക്കും എച്ച്‌ഐവി രോഗമനം നല്‍കാന്‍ സാധിക്കുന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയവര്‍ പറയുന്നു.
പ്രതിരോധ വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന CD4+ T കോശങ്ങളെ പ്രധാനമായും ബാധിക്കുന്ന എച്ച്‌ഐവി വൈറസുകള്‍ മനുഷ്യശരീരത്തിലെ വിവിധ കോശങ്ങളെയും ബാധിക്കുന്നുണ്ട്. കൂടാതെ മാക്രോഫേജുകള്‍, ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍, മറ്റ് പ്രതിരോധ കോശങ്ങള്‍ എന്നിവയെയും ബാധിക്കാം.
CD4+ T കോശങ്ങളില്‍ എച്ച്‌ഐവി വൈറസ് പ്രവേശിക്കുകയും ഇവ ഇരട്ടിക്കുകയും ഇവയുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യും. മാക്രോഫേജുകളും ഡെന്‍ഡ്രിറ്റിക് കോശങ്ങളും വൈറസുകളുടെ സംഭരണികളായി പ്രവര്‍ത്തിക്കുകയും ശരീരത്തിലുടനീളം വൈറസിന്‌റെ വ്യാപനം സുഗമമാക്കുകയും ചെയ്യുന്നു. ഒന്നിലധികം കോശങ്ങളെ ബാധിക്കാനുള്ള എച്ച്‌ഐവി വൈറസിന്‌റെ കഴിവ് എച്ച്‌ഐവി അണുബാധയുടെ വ്യവസ്ഥാപിതമായ സ്വഭാവത്തിനും പ്രതിരോധവ്യവസ്ഥയെ താറുമാറാക്കുന്നതിനും കാരണമാകുന്നു. ചികിത്സിച്ചില്ലെങ്കില്‍ ഇമ്യൂണോ ഡെഫിഷ്യന്‍സിസിന്‍ഡ്രോമിലേക്ക് (എയ്ഡ്‌സ്) നയിക്കും.
ഇമ്മാനുവെല്ലെ ഷാപെന്‌റിയര്‍, ജെനിഫര്‍ ഡോഡ്‌ന എന്നിവര്‍ക്കാണ് ജീവന്‌റെ കോഡുകള്‍തന്നെ തിരുത്തിയെഴുതാന്‍ ശേഷിയുള്ള ക്രിസ്പര്‍ കാസ്-9 എന്ന വിസ്മയ ജീന്‍ എഡിറ്റിങ് സങ്കേതം വികസിപ്പിച്ചതിന് 2020-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. ക്രിസ്പര്‍ കാസ്-9 ഉപയോഗിച്ച് മൃഗങ്ങള്‍, സസ്യങ്ങള്‍, സൂക്ഷ്മാണുക്കള്‍ എന്നിവയുടെ ഡിഎന്‍എ കൃത്യതയോടെ മാറ്റാന്‍ ഇവര്‍ക്കു കഴിഞ്ഞു. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed