എസ്.എസ്.എല്‍.സി., ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷാ മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്ന് മുതലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്
70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുക്കും.77 ക്യാമ്പുകളിലായി ഹയര്‍സെക്കൻഡറി മൂല്യനിര്‍ണ്ണയം നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണ്ണയത്തിന് പങ്കെടുക്കും
മാര്‍ച്ച് 31 ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു