ജിദ്ദ – ചെക്ക് റിപ്പബ്ലിക്കിലെ ബെർനോ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ പത്തു സൗദി ടൂറിസ്റ്റുകൾക്ക് പരിക്കേറ്റു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച രണ്ടു ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് പ്രാഗ് സൗദി എംബസി ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയും ആരോഗ്യ നില ഉറപ്പുവരുത്തുകയും ചെയ്തു. പരിക്കേറ്റവരിൽ ആറു പേർ ചികിത്സകൾ പൂർത്തിയാക്കി ആശുപത്രി വിട്ടു. നാലു പേർ ആശുപത്രിയിൽ ചകിത്സയിൽ തുടരുന്നു. ഇവരുടെ ആരോഗ്യനില ഭദ്രമായിട്ടുണ്ടെന്നും പ്രാഗ് സൗദി എംബസി അറിയിച്ചു.
2023 July 19Saudiaccidenttitle_en: ten injures in Check republic